മുല്ലപ്പെരിയാര്‍ ഡാമിന്റെയും രക്ഷയ്ക്കായി ഇടുക്കി ജില്ല തമിഴ്നാടിന് വിട്ടു നല്‍കണമെന്നു പി സി ജോര്‍ജ്

Keralanewz.com

വന്യമൃഗങ്ങള്‍ പെരുകി നാട്ടിലിറങ്ങി ജനങ്ങളെ കൊല്ലുന്നത് ഒഴിവാക്കാന്‍ അവയെ വെടിവച്ചു കൊന്ന ശേഷം ഇറച്ചി വിറ്റ് സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മറ്റ് രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. ഇതിനെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികളുടെ കരണത്തടിക്കണം. നാലുവര്‍ഷത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ 105 പേരാണ് മരിച്ചത്. ഇടുക്കി ജില്ല സമ്ബൂര്‍ണ വനമായി മാറ്റി കോടികളുടെ കാര്‍ബണ്‍ ഫണ്ട് തട്ടാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ജില്ലയിലെ കര്‍ഷകരുടെയും മുല്ലപ്പെരിയാര്‍ ഡാമിന്റെയും രക്ഷയ്ക്കായി ഇടുക്കി ജില്ല തമിഴ്നാടിന് വിട്ടു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box