ബൈബിള്‍ കത്തിച്ച സംഭവം ദൗര്‍ഭാഗ്യകരം
യുവാവ് ബൈബിള്‍ കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവം ദൗര്‍ഭാഗ്യകരമെന്നും സംഭവത്തെകുറിച്ച് ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള ആര്‍ജവം ഭരണാധികാരികള്‍ കാണിക്കണമെന്നും ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന്‍ അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രഫ. ജോസഫ് ടിറ്റോ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ.
തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍, ഡോ. ജയിംസ് മണിമല, ബേബിച്ചന്‍ പുത്തന്‍പറമ്ബില്‍, കെ.പി. മാത്യു, തോമസ് കുട്ടംപേരൂര്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, സിബി മുക്കാടന്‍, ജോസി കല്ലുകളം, പാപ്പച്ചന്‍ നേര്യംപറമ്ബില്‍, ജോണ്‍സണ്‍ കൊച്ചുതറ, ലൗലി മാളിയേക്കല്‍, ലൈസാമ്മ തുണ്ടുപറമ്ബില്‍, റോസമ്മ കാടാശേരി എന്നിവര്‍ പ്രസംഗിച്ചു.
Facebook Comments Box