മുഹമ്മദ് സക്കീർ, കേരളാ കോൺഗ്രസ്സ് എം സംസ്ഥാന സെക്രട്ടറിയേറ്റിൽ. മുൻ ജനപക്ഷം നേതാവും ഈരാറ്റുപേട്ട മുസ്ലിം ജമാ അത്ത് നേതാവുമാണ് സക്കീർ.എസ്.ഡി പിഐയുമായി ബന്ധം പുലർത്തുന്ന നേതാവാണെന്ന് കേരള കോൺഗ്രസ് പ്രവർത്തകർ തന്നെ ആരോപണം ഉന്നയിക്കുന്നത് പാർട്ടിക്ക് തലവേദനയാകുന്നു
പൂഞ്ഞാർ : കേരളാ കോൺഗ്രസ്സ് എം ഇടതു പക്ഷ മുന്നണിയിലെത്തിയതോടെ പൂർണ്ണ കേഡർ സ്വാഭാവത്തിലേക്ക് മാറിയിരുന്നു. സിപിഐഎം മോഡൽ പ്രവർത്തനമാണ്പ്പോൾ പാർട്ടിയിൽ നടത്തി വരുന്നത്. കേരള കോൺഗ്രസ്സ് എം ഒരു കാലത്ത് അച്ചായൻ പാർട്ടി എന്ന് കോൺഗ്രസ്സും ബിജെപിയും മുദ്ര കുത്തിയിരുന്നെകിലും ഇപ്പോൾ പൂർണ്ണ മതേതര പാർട്ടിയായി മാറിയിരിക്കുക്ക ആണ്. മുസ്ലിം, ഹിന്ദു പ്രതിനിത്യത്തെ നല്ല രീതിയിൽ ഉൾകൊള്ളാൻ പാർട്ടി ശ്രമിക്കുകയാണ്. പാർട്ടിയുടെ 5 എം എൽ എ മാരിൽ, 2 പേർ ഹിന്ദു സമുദായ അംഗങ്ങളും വിശ്വാസികളും ആണ്. കാഞ്ഞിരപ്പള്ളി എം എൽ എ എൻ ജയരാജ്, റാന്നി എം എൽ എ പ്രമോദ് നാരായൺ എന്നിവർ ആണ് ഹിന്ദു സമുദായ അംഗങ്ങൾ ആയ എം എൽ എ മാർ.കേരളാ കോൺഗ്രസ്സിന്റെ സംസ്ഥാന സെക്രട്ടയേറ്റ് മെമ്പർ ആയി ഈരാറ്റുപേട്ട സ്വദേശി ആയ മുൻ ജമാ അത്ത് നേതാവിനെ പാർട്ടിലേക്ക് എത്തിച്ചിരിക്കുക ആണ്, കേരളാ കോൺഗ്രസ്സ്. റോഷി അഗസ്റ്റിൻ കെ എസ് സി പ്രസിഡന്റ് ആയിരുന്ന കാല ഘട്ടത്തിൽ ഇദ്ദേഹം കെ എസ് സി എം പ്രവർത്തകൻ ആയിരുന്നു എങ്കിലും ഇടക്കാലം കൊണ്ട്, പിസി ജോർജന്റെ സെക്കുലർ പാർട്ടിയിലും പിന്നീട് ജനപക്ഷ പാർട്ടിയിലും പ്രവർത്തിച്ചു. മികച്ച പ്രഭാഷകനും കൂടി ആയ ഇദ്ദേഹം ഇടക്കാലം കൊണ്ട് എസ് ഡി പി ഐ യോട് അഭിമുഘ്യം കാണിച്ചിരുന്നു എന്നും പറയപ്പെടുന്നു. 2021 ൽ പാലാ ബിഷപ്പ് കല്ലറങ്ങാട്ടിന്റെ വിവാദ നർകോട്ടിക് ജിഹാദ് പ്രസംഗതിനെതിരെ ഈരാറ്റുപേട്ട മുസ്ലിം സമുദായം നടത്തിയ ഒപ്പ് ശേഖരണത്തിന് ഇദ്ദേഹം ആയിരുന്നു നേതൃത്വം നൽകിയിരുന്നതെന്ന് പറയപ്പെടുന്നു.
എന്നിരുന്നാലും, കേരളാ കോൺഗ്രസ്സ് എം ൽ അദ്ദേഹത്തിന് താക്കോൽ സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത്. പാർട്ടി ലീഡർ റോഷി ആഗസ്റ്റിൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ എന്നിവരുടെ അനുഗ്രഹ ആശിർവാദത്തോടെയാണ് അദ്ദേഹം പാർട്ടിയിൽ ഏത്തപ്പെട്ടത് എന്ന് പറയപ്പെടുന്നു.എന്നാൽ ഒരു വിഭാഗം പ്രവർത്തകർ അദ്ദേഹത്തിന്റെ എസ് ഡി പി ഐ ബന്ധം ചൂണ്ടി കാണിച്ചു വേണ്ട നടപടി എടുക്കണം എന്നും പാർട്ടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന് മാധ്യമ വിഭാഗത്തിന്റെ ചുമതല കൂടി നൽകിയേക്കാം.