Sun. Apr 28th, 2024

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136.25; മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

Keralanewz.com

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്.

സ്പില്‍വേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് മുന്നറിയിപ്പ് സന്ദേശം നല്‍കിയത്. നിലവില്‍ 136.25 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മാസങ്ങളില്‍ തമിഴ്‌നാട്ടില്‍ ലഭിച്ച അധിക മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലം ശേഖരിക്കുന്ന വൈഗ അണക്കെട്ട് പരമാവധി സംഭരണശേഷിക്കടുത്ത് എത്തിയിരുന്നു.

Facebook Comments Box

By admin

Related Post