Sat. Apr 27th, 2024

പാലാ , കടുത്തുരുത്തി, ചാലക്കുടി നിയമസഭാ ഇലക്ഷൻ തോൽവികളെ പറ്റി ഇടതുമുന്നണി വീണ്ടും അന്വേഷിക്കും ?

By admin Sep 25, 2023 #CPIM #KCM #Pinarayi
Keralanewz.com

ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് മത്സരിച്ച 3 പ്രധാന സീറ്റുകൾ എൽ ഡീ എഫ് സ്ഥാനാർത്ഥികൾ തോറ്റതിനെ പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും , എൽ ഡീ എഫ് കൺവീനർക്കും കത്ത് .


കടുത്തുരുത്തിയിലും , ചാലക്കുടിയിലും നിസാര മാർജിനിൽ ആണ് സ്ഥാനാർത്ഥികൾ തോറ്റത് . 25000 വോട്ടിനു സിപിഎം ജയിച്ച ചാലക്കുടിയിൽ , നിസാര വോട്ടിനു ഡെന്നിസ് കെ ആൻ്റണി തോറ്റത് ഇടതുമുന്നണിയിലടക്കം നടുക്കം ഉണ്ടാക്കിയിരുന്നു . കടുത്തുരുത്തിയിലും നിസാര വോട്ടുകൾക്കാണ് സ്ഥാനാർഥി സ്റ്റീഫൻ ജോർജ് തോറ്റത് . എന്നാൽ ഈ തോൽവിയെ പറ്റി കടുത്തുരുത്തിയിലെ സിപിഎം പ്രതികരിച്ചത് ദുർബലനായ സ്ഥാനാർത്ഥിയും പ്രചാരണവും മൂലമാണ് തോറ്റത് എന്നാണ് . എന്നാൽ നിയോജകമണ്ഡലത്തിലെ എല്ലാ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എൽ ഡീ എഫ് ആണ് വിജയിച്ചിരിക്കുന്നത് . അവിടെയാണ് 4000 വോട്ടുകൾക്ക് സ്ഥാനാർത്ഥി പരാജയപ്പെട്ടത് .

പാലായിൽ ഇടതു കോട്ടകളിൽ വലിയ വിള്ളലാണ് ജോസ് കെ മാണിക്ക് ഉണ്ടായത് . കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം ഉപതിരഞ്ഞെടുപ്പിൽ പിടിച്ച വോട്ടിലും കൂടുതൽ ജോസ് കെ മാണിക്ക് ലഭിച്ചിട്ടും , ജോസ് തോൽക്കുകയാണുണ്ടായത് . സിപിഎം വോട്ടുകൾ ആണ് ചോർന്നത് എന്നാണ് പരാതി . കൂടാതെ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം പാലായിൽ കാലു വാരിയെന്നും ആരോപണം ഉണ്ട് .

ഇടതു മുന്നണിയുടെ അന്വേഷണ റിപ്പോർട്ടിൽ ഇടതു പക്ഷത്തെ പ്രമുഖ നേതാക്കൾക്കെതിരെ ഈ തോൽവികളിൽ പരാമർശം ഉണ്ടെങ്കിലും നടപടി ഒന്നും എടുത്തിട്ടില്ല . എന്നാൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ തോൽവിയുമായി ബന്ധപെട്ടു നടപടി എടുക്കുകയും ചെയ്തു . ചങ്ക് പറിച്ചു സിപിഎം നു ഒപ്പം നിന്നിട്ടു കൈ വിട്ടു കളഞ്ഞില്ലേ എന്നാണ് കേരളാ കോൺഗ്രസ് പ്രവര്ത്തകർ ചോദിക്കുന്നത് .

നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു , മുഖമന്ത്രിക്കടക്കം കോട്ടയം സ്വദേശി നൽകിയ പരാതിയിൽ നടപടി ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടി .

Facebook Comments Box

By admin

Related Post