Fri. Apr 26th, 2024

സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ,സീരിയല്‍ ചിത്രീകരണത്തിന് നിരോധനം

By admin Jul 17, 2022 #news
Keralanewz.com

സെക്രട്ടേറിയറ്റിലും പരിസരത്തും ഇനി സിനിമയും സീരിയലുകളും ചിത്രീകരിക്കാനാവില്ല. സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങള്‍ മാത്രം പിആര്‍ഡി യുടെ നേത്യത്വത്തില്‍ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ -സീരിയല്‍ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി

Facebook Comments Box

By admin

Related Post