പുതുചരിത്രം: ‘പ്രതിവാരപാഠം’ ഓൺലൈൻ പാർടിക്ലാസിന്‌ തുടക്കമായി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം > കേരള രാഷ്‌ട്രീയവിദ്യാഭ്യാസത്തിൽ പുതുചരിത്രം കുറിച്ച്‌  ‘പ്രതിവാരപാഠം’ ഓൺലൈൻ പഠനപരിപാടി‌ തുടങ്ങി. പാർടി, അനുഭാവി ഗ്രൂപ്പുകളിലെ അംഗങ്ങൾക്കായുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ഓൺലൈൻ പഠന ക്ലാസ്‌ സമൂഹത്തിന്‌ മാർക്‌സിസത്തെപ്പറ്റി ഉൾക്കാഴ്‌ച പകരും. കോവിഡ്‌ പശ്ചാത്തലത്തിൽ നേരിട്ട്‌ ക്ലാസ്‌ നൽകാൻ കഴിയാത്തതിനാലാണ്‌ ഓൺലൈൻ പഠനപരിപാടി‌.
‘മാർക്‌സിസത്തിന്റെ സമകാലിക പ്രസക്‌തി’ എന്ന വിഷയം അവതരിപ്പിച്ച്‌ പൊളിറ്റ്‌ബ്യൂറോ അംഗം -എസ്‌ രാമചന്ദ്രൻപിള്ള   ഉദ്‌ഘാടനംചെയ്‌തു. മാർക്‌സിസം വികസിക്കുന്ന സാമൂഹ്യശാസ്‌ത്രമാണ്‌, അതിലുള്ള അറിവും‌ നിരന്തരം വികസിപ്പിക്കണമെന്ന്‌ എസ്‌ആർപി പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ ആമുഖപ്രഭാഷണം നടത്തി.മാർക്സിസവും ലെനിനിസവും അതിന്റെ  ഇന്ത്യൻ സാഹചര്യത്തിലെ പ്രയോഗവും സമൂഹത്തിനാകെ മനസ്സിലാക്കാനുള്ള അവസരമാണ്‌ ക്ലാസുകൾ. ആഗസ്ത്‌ 15 വരെയുള്ള ആദ്യഘട്ടത്തിൽ എട്ടു ക്ലാസുകളാണുള്ളത്‌. പാർടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്ബുക് പേജിലും യുട്യൂബ് ചാനലിലും എല്ലാ ശനിയാഴ്ചയും വൈകിട്ട്‌ 7.30 മുതൽ ഒരുമണിക്കൂറാണ്‌ ക്ലാസ്‌ സംപ്രേഷണം ചെയ്യുക‌.
പാർടി പ്രവർത്തനത്തിൽ ആശയവ്യക്തത വരുത്താൻ ക്ലാസ്‌ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  സംശയങ്ങൾ കമന്റ്‌ ബോക്‌സിലൂടെ ഉന്നയിക്കാമെന്നും കോടിയേരി പറഞ്ഞു. 


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •