പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും ബി.ജെ.പി നേതാക്കളുടെയും സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് ഒരേ കമ്ബനികള്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത സ്വകാര്യ കമ്ബനികള്‍ ഒന്ന് തന്നെ. പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തതും ഈ കമ്ബനികള്‍. സ്വകാര്യ കമ്ബനികളായ എ.ഡി.ജി ഓണ്‍ലൈന്‍ സൊലൂഷ്യന്‍സിനും ടി.എസ്.ഡി കോ൪പ്പറേഷനുമായി ഇക്കാലയളവില്‍ 36 ലക്ഷത്തിലധികം രൂപ കൈമാറിയെന്നും വിവരാവകാശ പ്രകാരമുളള ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. വിവരാവകാശ രേഖയുടെ പക൪പ്പ് മീഡിയവണിന് ലഭിച്ചു.

കഴിഞ്ഞ പാ൪ലമെന്‍റ് പൊതുതെരഞ്ഞെടുപ്പില്‍ കമ്മീഷന്‍റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചത് എഡിജി ഓണ്‍ലൈന്‍ സൊല്യൂഷെന്‍സിനെ. ട്വിറ്റ൪, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ടി.എസ്.ഡി കോര്‍പ്പറേഷന്‍സ് ലിമിറ്റഡിനെയും. ടി.എസ്.ഡി കോ൪പ്പറേഷന്‍റെ വെബ്സൈറ്റില്‍ കമ്ബനിയുടെ പ്രധാന ഉപഭോക്താക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍. പ്രധാനമന്ത്രിയുടെ അക്കൗണ്ട് വ൪ഷങ്ങളായി ഈ കമ്ബനിയാണ് കൈകാര്യം ചെയ്യുന്നത്. കൂട്ടത്തില്‍ കേന്ദ്രമന്ത്രിമാരായ രവിശങ്ക൪ പ്രസാദ്, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായിരുന്ന വസുന്ധര രാജയും ദേവേന്ദ്ര ഫഡ്നാവിസും. കൂടെ ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയും. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മത്സരിച്ച രാഷ്ട്രീയ പാ൪ട്ടി നേതാക്കളായി കമ്ബനി കൈകാര്യം ചെയ്തത് ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകള്‍ മാത്രം. ടി.എസ്.ഡി കമ്ബനിയുടെ പ്രധാന അവകാശവാദം തന്നെ തങ്ങള്‍ പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്‍റെ ഓഫീസുമായും ചേ൪ന്ന് പ്രവ൪ത്തിക്കുന്നുവെന്നതാണ്.

ഫേസ്ബുക്ക് കൈകാര്യം ചെയ്ത എഡിജി ഓണ്‍ലൈന്‍ സൊലൂഷ്യന്‍സാകട്ടെ തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ പ്രധാന ഉപഭോക്താവായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും. തെരഞ്ഞെടുപ്പാനന്തരം കമ്ബനി എം.ഡി അനൂജ് ദയാല്‍ ട്വിറ്ററില്‍ ബി.ജെ.പിയുടെ വിജയം ആഘോഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നിരവധി ഡാറ്റകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി കമ്ബനിക്ക് ലഭിക്കും. ക൪ശനമായും നിഷ്പക്ഷത പുല൪ത്തിയാകും പ്രവ൪ത്തിക്കുകയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാഗ്ദാനമാണ് സംശയത്തിന്‍റെ നിഴലിലാകുന്നത്. ഈ സ്വകാര്യം കമ്ബനികള്‍ക്കായി ഇതുവരെ 36 ലക്ഷത്തി 84454 രൂപ ചെലവഴിച്ചെന്നും വിവരാവകാശ രേഖയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •