രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂ​ഡ​ല്‍​ഹി: ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ മ​ക്ക​ളെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ ര​ഹ്‌​ന ഫാ​ത്തി​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളി. ര​ഹ്‌​ന ഫാ​ത്തി​മ ചെ​യ്ത​ത് അ​സം​ബ​ന്ധ​വും പ്ര​ച​രി​പ്പി​ച്ച​ത് അ​ശ്ലീ​ല​വു​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ര​ഹ്‌​ന​യു​ടെ ന​ട​പ​ടി കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ പെ​ടു​മെ​ന്നു പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും നി​രീ​ക്ഷി​ച്ചു.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്‍െറ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന രഹ്നയുടെ വാദം സുപ്രീംകോടതി തള്ളി. ഇ​ത്ത​രം പ്ര​വൃത്തി​ക​ളി​ലൂ​ടെ എ​ന്തു സ​ന്ദേ​ശ​വും സം​സ്കാ​ര​വു​മാ​ണു കു​ട്ടി​ക​ള്‍​ക്കു ന​ല്‍​കു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ചി​ത്രം വ​ര​പ്പി​ച്ച​ത് അ​ശ്ലീ​ല​ത​യു​ടെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. അ​തി​നു​ശേ​ഷം അ​ത് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു തെ​റ്റാ​യ പാ​ത​യി​ലേ​ക്കു ന​യി​ക്കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

രഹ്ന ഫാത്തിമക്ക്​ വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍, അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ എന്നിവരാണ്​ ഹാജരായത്​. തന്റെ നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട്​ ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമക്കെതിരെ പോക്‌സോ വകുപ്പിലെ, സെക്ഷന്‍ 13,14,15 കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75, 120 (എ) എന്നിവയും ചുമത്തിയിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •