Fri. Apr 26th, 2024

ശബരിമല തങ്ക അങ്കി രഥഘോഷയാത്ര ഇന്ന്; വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം

Keralanewz.com

ശബരിമല മണ്ഡല പൂജക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് പുറപ്പെടും.

രാവിലെ ഏഴിന് ആറന്മുള ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷമാവും ഘോഷയാത്ര ആരംഭിക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ വിവിധ ക്ഷേത്രങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ടാവും.

മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാവും ഘോഷയാത്ര നടക്കുക. അതേസമയം ഘോഷയാത്രക്കൊപ്പമുള്ളവര്‍ കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 451 ഗ്രാം തൂക്കം വരുന്ന തങ്ക അങ്കി തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമ വര്‍മ്മയാണ് ശബരിമലയില്‍ സമര്‍പ്പിച്ചത്. വിവിധ സ്ഥലങ്ങളിലൂടെയുള്ള ഘോഷയാത്ര പൂര്‍ത്തിയാക്കി 25ന് വൈകിട്ടാവും തങ്കയങ്കി ശബരിമല സന്നിധാനത്ത് എത്തിച്ചേരുക.

Facebook Comments Box

By admin

Related Post