Sun. Apr 28th, 2024

സ്വാഗതം എലിക്കുളം പഞ്ചായത്തിലേക്ക്, ചായയും ചെറുകടിയും തയ്യാർ

By admin Jan 18, 2022 #news
Keralanewz.com

എലിക്കുളം: പഞ്ചായത്തിലെത്തിയാൽ ചൂടുചായയും, ചെറുകടിയും. അമ്പരക്കേണ്ട എലിക്കുളം ഗ്രാമപഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ക്ഷീണമകറ്റാൻ ഇനിയെന്നും ചായയും ചെറുകടിയുമുണ്ടാവും. ഈ പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യപഞ്ചായത്താണ് എലിക്കുളം. 
ഈ പദ്ധതിയുടെ ചെലവ് വഹിക്കുന്നത് പഞ്ചായത്തംഗങ്ങളും, ജീവനക്കാരുമാണ്. ചായയും ചെറുകടിയും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റ്റി.എൻ.ഗിരീഷ്‌കുമാർ നിർവഹിച്ചു
.

പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷരായ അഖിൽ അപ്പുക്കുട്ടൻ, ഷേർളി അന്ത്യാങ്കുളം, സൂര്യാമോൾ, പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്, ആശമോൾ, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ ,ജെയിംസ് ജീരകത്ത്, യമുന പ്രസാദ് ,പഞ്ചായത്ത് സെക്രട്ടറി സിബി ജോസ് കെ ,അസി.സെക്രട്ടറി ജോയ്‌സ് സെബാസ്റ്റ്യൻ, സി.ഡി.എസ്.ചെയർപേഴ്‌സൺ രാജമ്മ, ഹരിതകർമ്മ സേനാംഗങ്ങൾ മുതലായവർ ചടങ്ങിൽ സംബന്ധിച്ചു

Facebook Comments Box

By admin

Related Post