Sat. Apr 20th, 2024

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

By admin Jan 18, 2022 #news
Keralanewz.com

കോട്ടയം ; ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 16 പേർക്കു പരുക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ രണ്ടരയോടെയാണ് അപകടം

തിരുവനന്തപുരത്തു നിന്ന് മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് മറിഞ്ഞത്. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു. ഗാന്ധിനഗറിൽ ഒരു യാത്രികനെ ഇറക്കിയ ശേഷം വരുമ്പോൾ അടിച്ചിറ വളവിൽ നിയന്ത്രണംവിട്ട ബസ്, രണ്ടു പോസ്റ്റുകളിൽ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്നാണ് വിവരം

ഉടൻ തന്നെ ഏറ്റുമാനൂർ, ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പുലർച്ചെയായിരുന്നതിനാൽ മറ്റ് വലിയ ദുരന്തങ്ങൾ ഒഴിവായി

Facebook Comments Box

By admin

Related Post