Kerala News

ഏറ്റുമാനൂരിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു

Keralanewz.com

ഏറ്റുമാനൂരിൽ എം.സി റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടറും ബൈക്കും  തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാല സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലാ സ്വദേശി തടവനാൽ ഔസേപ്പച്ചൻ ( 63 ) , പട്ടിത്താനം സ്വദേശി ഷെറിൻ ( 32 ) എന്നിവർക്കാണു പരുക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ ഏറ്റുമാനൂർ ചുമടുതാങ്ങി വളവിനു സമീപമായിരുന്നു അപകടം

മൂവാറ്റുപുഴയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു സ്കൂട്ടർ. ഈ സമയം എതിർ ദിശയിൽ എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. തവളക്കുഴിയിൽ നിന്നും ചുമടുതാങ്ങി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്

Facebook Comments Box