പീഡനക്കേസിൽ പി സി ജോർജ് അറസ്റ്റിൽ
പീഡന പരാതിയില്‍ പി.സി ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.. മ്യൂസിയം പൊലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട വനിതയുടെ പരാതിയിലാണ് കേസ്. കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ വർഷം ഫെബ്രുവരി 10 നാണ് സംഭവം. ലൈഗിക താൽപര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി.
Facebook Comments Box