Kerala News

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ജോസ് കെ. മാണി പത്രിക സമര്‍പ്പിച്ചു

Keralanewz.com

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്. കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആര്‍. അനില്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി,

എംഎല്‍എമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യൻ കുളത്തിങ്കല്‍, കേരളാ കോണ്‍ഗ്രസ് എം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ അനുഗമിച്ചു 


ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16. സൂക്ഷ്മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതല്‍ 4 വരെ പോളിങ് നടക്കും.
സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാന്‍ എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചതിനു പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു ജോസ് കെ.മാണിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി നേതൃയോഗത്തിലും ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ഇതേ ആവശ്യമുയര്‍ന്നിരുന്നു

Facebook Comments Box