Kerala News

കാറപകടത്തില്‍ മോഡലുകള്‍ മരിച്ച കേസ്; ഹോട്ടലുടമയോട് എ.സി.പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം

Keralanewz.com

കൊച്ചി ; കൊച്ചിയില്‍ കാറപകടത്തില്‍ മോഡലുകള്‍ മരിച്ച കേസില്‍ ഡിജെ പാര്‍ട്ടി നടത്തിയ ഹോട്ടലിന്റെ ഉടമയോടു എ.സി.പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം.

ഇന്നും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങും .കേസിലെ പ്രതി ഡ്രൈവര്‍ അബ്ദുറഹ്‌മാന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചു

കാറപകടത്തില്‍ മരിച്ച മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ് . ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമയുടെ നിര്‍ദേശപ്രകരം ഒളിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കുന്നതിനാണ് ഉടമ റോയ് വയലറ്റിനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചത്. അസൗകര്യം ഉണ്ടെന്ന് അറിയിച്ച ഹോട്ടല്‍ ഉടമ റോയിയോട് ഇന്ന് എ.സി.പി ഓഫീസില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം . ഇല്ലാത്തപക്ഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികളുമായി പോലീസ് മുമ്‌ബോട്ട് പോകും

ഹോട്ടല്‍ ഉടമ റോയിയുടെ നിര്‍ദേശപ്രകാരമാണ് ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതെന്നായിരുന്നു ജീവനക്കാരന്റെ മൊഴി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡ്രൈവര്‍ അബ്ദുറഹ്‌മാന്റെ അനാരോഗ്യം പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചു . അപകടം ഉണ്ടായപ്പോള്‍ മദ്യലഹരിയിലായിരുന്നു കാര്‍ ഓടിച്ചതെന്നു അബ്ദുറഹ്‌മാന്‍ പൊലീസിന്റെചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു

Facebook Comments Box