Sun. May 19th, 2024

പി സി ജോർജ്ജിൻ്റെ അറസ്റ്റ് കാലം നൽകിയ കാവ്യനീതി : ഷേയ്ക്ക് അബ്ദുള്ള (യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി )

By admin Jul 2, 2022 #news
Keralanewz.com

മുതിർന്ന നേതാക്കളുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെയും പൊതു പ്രവർത്തകരെയും വ്യക്തിഹത്യ ചെയ്തും അസഭ്യം പറഞ്ഞും ശീലിച്ച പി സി ജോർജ്ജിന് കാലം കരുതി വെച്ച കാവ്യ നീതിയാണ് വ്യക്തമായ തെളിവുകളൊടെയുള്ള അറസ്റ്റെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള

കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന നിരവധി കള്ള കഥകൾക്ക് ഗൂഢാലോചന നടത്തുന്നതിനു നേതൃത്വം നൽകിയ വ്യക്തിയാണ് പി സി ജോർജ്. എന്നും കള്ള കഥകൾ മെനഞ്ഞ് പൊയ്മുഖവുമായി നിന്ന പി സി ജോർജിൻ്റെ മലീമസ രാഷ്ട്രീയത്തിന് പൂഞ്ഞാറിലെ ജനത നൽകിയ മറുപടി അദേഹത്തിൻ്റെ രാഷ്ട്രീയ പതനമായിരുന്നു.മുന്നണികൾ തോറും കയറിയിറങ്ങിയ പി സി ജോർജ്ജിനെ ചുമക്കുന്നവർ പൊതു സമൂഹത്തിനു മുന്നിൽ വിശ്വാസ്യതയില്ലാത്തവരായി തീരുമെന്നും അദ്ദേഹം പറഞ്ഞു

Facebook Comments Box

By admin

Related Post