Fri. Apr 26th, 2024

419 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള കേരളവിഷന്‍ ബ്രോഡ്ബാന്റ് പ്ലാനുകള്‍

By admin Feb 20, 2022 #kerala vision
Keralanewz.com

കേരളത്തിലെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവനദാതാക്കളില്‍ ഒന്നാണ് കേരളവിഷന്‍. കേബിള്‍ ടിവി കണക്ഷനും ഇന്റര്‍നെറ്റ് കണക്ഷനും ഒരുമിച്ച്‌ ലഭ്യമാകുന്നു എന്നതും കേരളവിഷന്‍ ബ്രോഡ്ബാന്റിനെ മലയാളികള്‍ ഏറ്റെടുക്കാന്‍ കാരണമായി.

വന്‍കിട ബ്രോഡ്ബാന്റ് സേവനദാതാക്കള്‍ കേരളത്തില്‍ സജീവമാകുമ്ബോഴും കേരളവിഷന്‍ ബ്രോഡ്ബാന്റിന്റെ കരുത്തായി നില്‍കുന്നത് അതിന്റെ പ്ലാനുകളും സേവനങ്ങളുമാണ്.

ആകര്‍ഷകമായ നിരവധി പ്ലാനുകള്‍ കേരളവിഷന്‍ നല്‍കുന്നുണ്ട്. 419 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള കേരളവിഷന്റെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്.

419 രൂപ പ്ലാന്‍

419 രൂപ വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 40 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 600 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാല്‍ വേഗത 2 എംബിപിഎസ് ആയി കുറയും.

499 രൂപ പ്ലാന്‍

ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് 50 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച്‌ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

555 രൂപ പ്ലാന്‍

555 രൂപ വിലയുള്ള കേരളവിഷന്‍ പ്ലാനിലൂടെ വരിക്കാര്‍ക്ക് ഒരു മാസത്തേക്ക് 4000 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 60 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. 4000 ജിബിയും ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ പിന്നീടെ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

649 രൂപ പ്ലാന്‍

കേരളവിഷന്‍ ബ്രോഡ്ബാന്റ് തങ്ങളുടെ ഉപയേോക്താക്കള്‍ക്ക് നല്‍കുന്ന ഏറ്റവും വില കുറഞ്ഞ അണ്‍ലിമിറ്റഡ് പ്ലാനാണ് 649 രൂപ വിലയുള്ള പ്ലാന്‍. ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് ഒര മാസത്തേക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ സാധിക്കും. ഈ പ്ലാനിന്റെ വേഗത 30 എംബിപിഎസ് ആണ്.

799 രൂപ പ്ലാന്‍

കേരളവിഷന്‍ ബ്രോഡ്ബാന്റിന്റെ ഏറ്റവും ജനപ്രിയ പ്ലാനുകളില്‍ ഒന്നാണ് 799 രൂപ പ്ലാന്‍. ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് 100 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഇത് മികച്ച വേഗത തന്നെയാണ്. ഈ പ്ലാനിലൂടെ മൊത്തം 4000 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും. ഈ ഡാറ്റ ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ പിന്നീട് ഡാറ്റ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

849 രൂപ പ്ലാന്‍

കേരളവിഷന്‍ നല്‍കുന്ന രണ്ടാമത്തെ അണ്‍ലിമിറ്റഡ് പ്ലാനാണ് 849 രൂപയുടേത്. 649 രൂപ പ്ലാനിന് സമാനമായി ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് നല്‍കുന്ന പ്ലാനാണ് ഇത്. യാതൊരു വിധ എഫ്യുപി ലിമിറ്റുകളും ഈ പ്ലാനിനില്ല. 40 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് ലഭിക്കുന്നത്. മാന്യമായ വേഗതയും അണ്‍ലിമിറ്റഡ് ഡാറ്റയും നല്‍കുന്ന ഈ പ്ലാന്‍ കൂടുതല്‍ ഡാറ്റ ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ്.

999 രൂപ പ്ലാന്‍

ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ഒരു മാസത്തേക്ക് 4500 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാന്‍ 150 എംബിപിഎസ് വേഗതയും നല്‍കുന്നുണ്ട്. 4500 ജിബിയും ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ ഈ പ്ലാനിന്റെ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

Facebook Comments Box

By admin

Related Post