Sun. Apr 28th, 2024

ടാറ്റു സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; സ്ഥാപന ഉടമയും ടാറ്റു ആര്‍ട്ടിസ്റ്റുമായ സുജീഷ് പി.എസ് പിടിയില്‍; സുജീഷ് പിടിയിലായത് സുഹൃത്തിനൊപ്പം കൊച്ചിയില്‍ ഒളിവില്‍ കഴിയവെ

By admin Mar 6, 2022 #sajeesh #tattoo artist
Keralanewz.com

ടാറ്റു സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്ഥാപന ഉടമയും ടാറ്റു ആര്‍ട്ടിസ്റ്റുമായ സുജീഷ് പി.എസിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചേരാനെല്ലൂരിലെ ഇന്‍ഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സുജീഷ്.

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് സുജീഷ് സുഹൃത്തിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു. കൊച്ചി നഗരത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്‌തത്.

പരാതിക്ക് പിന്നാലെ ടാറ്റു സ്റ്റുഡിയോയില്‍ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് കമ്ബ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സി.സി.ടിവി തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. നിരവധി യുവതികള്‍ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്. യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയിട്ടുള്ളത്.കൃത്യമായ ലൈസന്‍സും മറ്റു രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പൊലീസ് ഇതിനകം അടപ്പിച്ചിരുന്നു.

Facebook Comments Box

By admin

Related Post