തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒപ്പം മുറിയെടുത്ത യുവാവിനെ കാണാനില്ല
Spread the love
തിരുവനന്തപുരത്ത് തമ്ബാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്.
ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല. ഇന്നലെ രാത്രിയാണ് ഗായത്രി സുഹൃത്ത് പ്രവീണിനൊപ്പം ഹോട്ടലില്‍ മുറിയെടുത്തത്.ഗായത്രിയെ കൊലപ്പെടുത്തിയ ശേഷം പ്രവീണ്‍ രക്ഷപ്പെട്ടെന്നാണ് സൂചന.
പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും തമ്ബാനൂര്‍ സി.ഐ എസ്.സനോജ് പറഞ്ഞു.
Facebook Comments Box
Spread the love