Sun. Apr 28th, 2024

കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട; പിടികൂടിയത് 2000 കിലോ

By admin Mar 23, 2022 #news
Keralanewz.com

കൊച്ചി: കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട. രണ്ടായിരം കിലോഗ്രാം രക്തചന്ദനം ഡിആര്‍ഐ പിടികൂടി. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച രക്തചന്ദനമാണ് പരിശോധനയില്‍ പിടികൂടിയത്. രണ്ടായിരത്തിലധികം കിലോഗ്രാം രക്തചന്ദന തടികള്‍ ഓയില്‍ ടാങ്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഡയര്‍ക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം വരുന്ന രക്തചന്ദനം പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കൊച്ചിയിലെത്തിച്ച ശേഷം കപ്പല്‍ മാര്‍ഗം ദുബായിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തും.
കോഴിക്കോട് സ്വദേശിയായ ഒരു വ്യക്തിയാണ് ഇത് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത് എന്നത് സംബന്ധിച്ച ചില സൂചനകള്‍ റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന

Facebook Comments Box

By admin

Related Post