Mon. Apr 29th, 2024

വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കൊലപ്പെടുത്താന്‍ എത്തിയ യുവാവ് സ്വയം തീ കൊളുത്തി മരിച്ചു

By admin Mar 29, 2022 #news
Keralanewz.com

ടകര: അഞ്ചു നാള്‍ കഴിഞ്ഞാല്‍ വിവാഹം. അതിനിടെ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കൊലപ്പെടുത്തണം എന്ന തീരുമാനത്തോടെ നാട്ടുകാരനായ യുവാവ് ആ വീട്ടിലെത്തി ആത്മഹത്യ ചെയ്യുന്നു.

ഒട്ടേറെ ദുരൂഹതകള്‍ അവശേഷിപ്പിച്ചു കൊണ്ടുള്ള അപ്രതീക്ഷിത ആത്മഹത്യയുടെ നടുക്കത്തിലാണ് നാദാപുരം ജാതിയേരി ഗ്രാമത്തിലെ നാട്ടുകാര്‍. പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) എന്ന യുവാവാണ് വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി ഇന്നു പുലര്‍ച്ചെ രണ്ടര മണിയോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ മുഴവന്‍ കത്തിച്ചാമ്ബലാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

യുവതിയുടെ കിടപ്പുമുറിയിലെത്തി പെട്രോള്‍ ഒഴിച്ചു തീയിട്ടത് യുവതിയെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണെന്നാണ് പൊലീസും നാട്ടുകാരും കരുതുന്നത്. മുറ്റത്തുണ്ടായിരുന്ന ഇരുമ്ബ് ഗോവണി ഉപയോഗിച്ച്‌ ഇരുനില വീടിന്റെ മുകള്‍ നിലയില്‍ കയറി. തുടര്‍ന്നു വാതില്‍ തകര്‍ത്ത് കിടപ്പുമുറിയില്‍ കടന്ന് തീവച്ചു. എന്നാല്‍ രത്‌നേഷ് കരുതിയിരുന്നതു പോലെ യുവതി മുറിയിലുണ്ടായിരുന്നില്ല.

വീട്ടില്‍ തീ ആളിപടരുന്നത് കണ്ട അയല്‍വാസി ബഹളം വച്ച്‌ നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് ഇറങ്ങി വന്ന രത്‌നേഷ്, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം രത്‌നേഷ് വീണു.
യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. രത്‌നേഷ് ഇലക്‌ട്രീഷ്യനാണ്
ഇയാള്‍ യുവതിയെ മുന്‍പ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ കിടപ്പു മുറി കത്തിച്ചാമ്ബലായ നിലയിലാണ്.
രത്‌നേഷിന്റെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. നാദാപുരം ഡിവൈ.എസ്.പി, ടി.പിജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Facebook Comments Box

By admin

Related Post