Kerala News

ഇരട്ടി വിലയ്ക്ക് മദ്യ വില്‍പന; കോട്ടയത്ത് ബിവറേജസ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

Keralanewz.com

കോട്ടയം:അയര്‍ക്കുന്നത്ത് ബിവറേജസിന്റെ വെയര്‍ ഹൗസില്‍ നിന്നും മോഷ്ടിച്ച മദ്യം ദേശീയ പണിമുടക്ക് ദിവസം ഇരട്ടി വിലയ്ക്ക് മറിച്ച്‌ വിറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍.അയര്‍ക്കുന്നം വെയര്‍ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പുന്നത്തുറ കല്ലുവെട്ട്കുഴിയില്‍ ബൈജു (50) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാമ്ബാടി എക്സൈസ് റേഞ്ച് ടീം കുരുമ്ബാട്ട് കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.420 രൂപ വിലയുള്ള അരലിറ്റര്‍ ബ്രാണ്ടിക്ക് 850 രൂപ നിരക്കിലായിരുന്നു വില്‍പ്പന.ബിയറിന് 400 രൂപയും

Facebook Comments Box