Kerala News

വിദ്യാർത്ഥികൾ ഭാവിയുടെ വികസന സ്വപ്നങ്ങൾ നിറവേറ്റേണ്ടവർ; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

Keralanewz.com

പാറത്തോട് :ഇന്നത്തെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകർ നാളെയുടെ വികസന സ്വപ്നങ്ങൾ  നിറവേറ്റേണ്ടവരണെന്ന്  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള കലാലയങ്ങളിൽ കെ.എസ്.സി (എം) പ്രതിനിധികളായി മത്സരിച്ച വിദ്യാർത്ഥികളെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ.എസ്.സി (എം ) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് ചെമ്മരപ്പള്ളിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ കലാലയങ്ങളിൽ മത്സരിച്ച ഇരുപതിലധികം പ്രവർത്തകർക്ക് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു

കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗവും കിൻഫ്ര ചെയർമാനുമായ ജോർജ്ജുകുട്ടി അഗസ്തി, കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻ കുന്നത്ത്,കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി  ജോണിക്കുട്ടി മഠത്തിനകം,കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻറ് ടോബി തൈപ്പറമ്പിൽ , സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി , കേരള കോൺഗ്രസ് (എം) പാറത്തോട് മണ്ഡലം പ്രസിഡൻറ് കെ.ജെതോമസ് കട്ടയ്ക്കൽ,പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ് ഡയസ് കോക്കാട്ട്,പൂഞ്ഞാർ നിയോജകമണ്ഡലം സെക്രട്ടറി കെ.പി സുജിലൻ,കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് ഷോജി അയലിക്കുന്നേൽ, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് യൂണിറ്റ് പ്രസിഡന്റ്‌  ആകാശ്  ഇടത്തിപറമ്പിൽ , ഡിനോ ജോൺ സെബാസ്റ്റ്യൻ, അരുവിത്തറ കോളേജ് യൂണിറ്റ് പ്രസിഡണ്ട് ആൽബർട്ട് , മാത്യു റോയി , നോയ തോമസ് തുടങ്ങിയവർ  പ്രസംഗിച്ചു

Facebook Comments Box