Movies

എന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍; വാണിയ്ക്ക് ഒപ്പമുള്ള ബാബുരാജ് ചിത്രം വൈറല്‍

Keralanewz.com

വാണി വിശ്വനാഥും ബാബുരാജും മലയാളികളുടെ മനസ്സില്‍ ഒരു പ്രത്യേക ഇടം സ്വന്തമാക്കിയ രണ്ടുപേരാണ്. നായികമാര്‍ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട്- ആക്ഷന്‍ സിനിമകളില്‍ തിളങ്ങിയ വാണിയെ ആക്ഷന്‍ റാണിയെന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം.

ഇപ്പോഴിതാ, വാണി വിശ്വനാഥിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. ജിമ്മില്‍ വാണിയ്ക്ക് ഒപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രമാണിത്. ‘എന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍,’ എന്നാണ് വാണിയെ ബാബുരാജ് വിശേഷിപ്പിച്ചിരിക്കുന്നത്.

വിവാഹ ശേഷം അഭിനയരംഗത്ത് സജീവമല്ല വാണി. മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാര്‍ത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യല്‍ മീഡിയയിലും അത്ര ആക്റ്റീവ് അല്ല വാണി.

Facebook Comments Box