Wed. Apr 24th, 2024

ദേവാലയം പൊളിച്ചതിൽ ശക്തമായ പ്രതിഷേധം: കത്തോലിക്കാ കോൺഗ്രസ്

By admin Jul 12, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 11 വർഷമായി വിശുദ്ധ കുർബാനയും ആരാധനയും നടത്തിക്കൊണ്ടിരുന്ന ഡൽഹി ഫരീദാബാദ് സിറോമലബാർ രൂപതയിലെ ലഡുസറയിലെ ലിറ്റിൽ ഫ്ലവർ ഇടവക ദേവാലയം നശിപ്പിച്ചതിൽ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി പ്രതിഷേധിച്ചു. ദേവാലയം അനധികൃതമാണ് എന്നു കാണിച്ചുകൊണ്ട് വെള്ളിയാഴ്ച്ച വൈകിട്ടു അവർ ഒരു നോട്ടീസ് ഒട്ടിക്കുകയും കോടതിയിൽ പോയി നീതി ലഭ്യമാക്കുന്നത് പോലും തടഞ്ഞുകൊണ്ട് ശനി ഞായർ അവധി ദിവസങ്ങൾക്കു തൊട്ടു മുമ്പ് നോട്ടീസ് പതിപ്പിക്കുകയുമാണ്‌ ചെയ്തത്. ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ ഏല്പിച്ച ഈ വേദനയിൽ കത്തോലിക്കാ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു

ഈ അവസരത്തിൽ ഡൽഹി സർക്കാർ അടിയന്തരമായി ഇവിടെയുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനകൾക്കും പ്രാർഥനക്കും സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കണമെന്നും, കത്തോലിക്കാ കൊണ്ഗ്രെസ്സ് ആവശ്യപ്പെട്ടു.
രൂപത പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ , ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ടെസി ബിജു പാഴിയാങ്കൽ, ജെയിംസ് പെരുമാകുന്നേൽ, അരുൺ ആലയ്ക്കപറമ്പിൽ, ജോജോ തെക്കുംചേരികുന്നേൽ, ചക്കോച്ചൻ വെട്ടിക്കാട്ടിൽ , ജിൻസ് പള്ളിക്കാമ്യാലിൽ ,ജോളി ആൻ്റണി പുതിയവീട്, റെനി ചക്കാലയിൽ, റെജി കൊച്ചുകരിപ്പാപമ്പിൽ, മനോജ് കല്ലുകളം, മിനി സണ്ണി മണ്ണംപ്ലാക്കൽ, ആൻസി സാജൻ പുന്നമറ്റം, സിനി ജിബു നിറാന കുന്നേൽ, ഷീലാ തൂമ്പുങ്കൽ , ജാൻസി തുണ്ടത്തിൽ എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Facebook Comments Box

By admin

Related Post