Fri. Apr 26th, 2024

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനങ്ങളെ ചൊല്ലി ചേരിതിരിഞ്ഞ് പൊട്ടിത്തെറി

By admin Jul 12, 2021 #news
Keralanewz.com

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നേതാക്കൾ തമ്മിലുള്ള ചേരിതിരിവ് പൊട്ടിത്തെറിയിലെത്തി. പി ജെ ജോസഫിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞതോടെ അതൃപ്തി പരിഹരിക്കാൻ സംഘടന തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി.

മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ ഫ്രാൻസിസ് ജോർജ് പരസ്യ പ്രതികരണം നടത്തിയിരുന്നു ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുഭാഗവും ചേരി തിരിഞ്ഞ് അടിയുടെ വക്കോളമെത്തി

Facebook Comments Box

By admin

Related Post