മുൻ എം എൽ എ പി സി ജോർജ് റിമാൻഡിൽ:വഞ്ചിയൂർ കോടതി രണ്ടാഴ്ചത്തേക്കാണ് ജോർജിനെ റിമാൻഡ് ചെയ്തത്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൂജപ്പുര ജയിലില്‍ എത്തിക്കും
പി.സി.ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനെന്നും പി.സി.ജോര്‍ജിന്‍റെ ശബ്ദ സാംപിള്‍ പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പൂജപ്പുര ജയിലിലേക്കാണ് പി.സി ജോര്‍ജിനെ മാറ്റുന്നത്
Facebook Comments Box