National News

പോണ്ടിച്ചേരിയില്‍ ഇന്നോവയും സ്‌കൂട്ടറും കൂട്ടിയിടിച്ചു മലയാളി വിദ്യാര്‍ഥിനി മരിച്ചു

Keralanewz.com

പോണ്ടിച്ചേരി : പോണ്ടിച്ചേരിയില്‍ ഇന്നോവയും സ്‌കൂട്ടറും കൂട്ടിയിടിച്ചു മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് രാമനാട്ടുകര പൂവ്വന്നൂര്‍ പള്ളിക്കു സമീപം രാമചന്ദ്രന്‍ റോഡില്‍ പുതുപറമ്പത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍) മകള്‍ അരുണിമ പ്രേം (22) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാന്‍ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടന്‍ ജിപ്മര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു . ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്കും ഗുരുതര പരിക്കേറ്റു.

പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ എം.എസ്സി കമ്പ്യൂട്ടർ സയന്‍സ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. യൂനിവേഴ്സിറ്റിക്ക് സമീപം ചൊവ്വ രാത്രി ഒമ്പതേമുക്കാലോടെയാണ് അപകടം.

സംസ്കാരം വ്യാഴാഴ്ച രാവിലെ രാമനാട്ടുകരയിലെ വീട്ടുവളപ്പില്‍.

Facebook Comments Box