Mon. May 6th, 2024

“ശങ്ക തീർക്കാൻ ശങ്കിക്കേണ്ട ” കംഫർട്ടായി പാലാ നഗരസഭയിൽ നിരവധി കംഫർട്ട് സ്റ്റേഷനുകൾ കൂടി തുറന്നു: 10 ലക്ഷം മുടക്ക്

By admin May 26, 2022 #news
Keralanewz.com

പാലാ: ശുചിത്വവും വൃത്തിയുമുള്ള നിരവധി നവീന കംഫർട്ട് സ്റ്റേഷനുകൾ കൂടി നഗരസഭയിൽ സ്ഥാപിച്ചു.പാലാ
നഗരത്തിലെത്തുന്നവർക്ക് ” ഇനി ശങ്ക തീർക്കാൻ “ശങ്കിക്കേണ്ടതില്ല. മികച്ച നില വാരമുള്ള കംഫർട്ട് സ്റ്റേഷനുകളാണ് തുറന്നു നൽകിയിരിക്കുന്നത്.
ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ 10 ലക്ഷം രൂപ ചിലവഴിച്ച് പുതിയതായി നിർമ്മിച്ച ളാലംപാലത്തിന് സമീപവും നവീകരണ പ്രവർത്തനങ്ങൾ നടത്തി റിവർവ്യൂ റോഡിൽ പാലത്തിന്‌ താഴെയുള്ള കംഫർട്ട്‌ സ്റ്റേഷനും കുരിശുപളളി ജംഗ്ഷനിലുള്ള കംഫർട്ട് സ്റ്റേഷൻ എന്നിവയും നഗരസഭാ ചെയർമാൻ അൻ്റോ പടിഞ്ഞാറേക്കര തുറന്നുകൊടുത്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.


അരോഗ്യ സ്റ്റാൻറ്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ പദ്ധതി വിശദീകരിച്ചു.നഗരസഭാ പ്രദേശത്ത് എത്തുന്നവർക്കായി പ്രാഥമിക ആവശ്യത്തിന് വേണ്ടി വിവിധ കേന്ദ്രങ്ങളിൽ നി രവധി ശുചി മുറികൾ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട് എന്നും
ടോയ്ലറ്റുകൾ ഉപയോഗിക്കുന്നവർ ശുചിത്വ മര്യാദകൾ പാലിക്കണ മെന്നും വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും ചെയർമാൻ പറഞ്ഞു.മറ്റ് കേന്ദ്രങ്ങളിൽ ഉള്ള ടോയ്ലറ്റുകളും നവീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻൻ്റിoഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു. ക്ലീനിംഗിനായി സ്ഥിരം ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ട്. വാർഡ് കൗൺസിലർ ജോസ്‌ എടേട്ട്, സ്റ്റാൻ്റിoഗ് കമ്മിററി ചെയർമാൻമാരായ തോമസ് പീറ്റർ, നീന ചെറുവള്ളി, ബിന്ദു മനു, കൗൺസിലർമാരായ ജോസിൻ ബിനോ, സതി ശശികുമാർ ,ജോസ്ചീരാംകുഴി ,ആർ.സന്ധ്യ, ബിനു പുളിക്കകണ്ടം, ലിസികുട്ടി മാത്യു, ഷീബ ജിയോ, മുനിസിപ്പൽ.എൻ ജിനീയറിംഗ്, ആരോഗ്യ വിഭാഗം അധികൃതർ., ബിജു പാലൂപവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Facebook Comments Box

By admin

Related Post