Kerala News

ചവറയില്‍ വാഹനാപകടം, നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Keralanewz.com

ഇന്ന് പുലര്‍ച്ചെ 12.30നാണ് അപകടം സംഭവിച്ചത്. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ നീണ്ടകരയിലേക്ക് മത്സ്യം എടുക്കാന്‍ പോയ ലോറിയില്‍ ഇടിച്ചാണ് അപകടം

രുനാഗപ്പള്ളി: ഇന്ന് പുലര്‍ച്ചെ ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ നീണ്ടകരയിലേക്ക് മത്സ്യം എടുക്കാനായി പോയ ലോറിയിലിടിച്ചാണ് അപകടം. വാനിലുണ്ടായിരുന്നത് 34 പേരാണ്.

പുല്ലുവിള സ്വദേശികളായ കരുണാംബരം(56) ബര്‍ക്കുമന്‍സ്(45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍(56), തമിഴ്നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ള 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തില്‍ പെട്ടവരില്‍ 12 പേര്‍ തമിഴ്നാട് സ്വദേശികളാണ്. മാര്‍ത്താണ്ഡം സ്വദേശി റോയി, വിഴിഞ്ഞം സ്വദേശി വര്‍ഗീസ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്

Facebook Comments Box