Kerala News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം: ഇപ്പോള്‍ അപേക്ഷിക്കാം: ശമ്ബളം: 36,000 – 63,840 രൂപ

Keralanewz.com

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2056 ഒഴിവുകളാണ് ഉള്ളത്. ജനറല്‍ വിഭാഗത്തിന് 810 രൂപയാണ് ഫീസ്. മറ്റുവിഭാഗകാര്‍ക്ക് 750 രൂപയുമാണ് ഫീസ്‌. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവുണ്ട്.

പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ജോലിയിലേക്ക് തിരഞ്ഞെടുക്കുക.പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/ സന്ദര്‍ശിച്ച്‌ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in കാണുക. അവസാന തീയതി: ഒക്ടോബര്‍ 25. ശമ്ബളം: 36,000 – 63,840 രൂപ

Facebook Comments Box