യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ നാടിനു മാതൃക;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ്

Spread the love
       
 
  
    

കപ്പാട്:കോവിഡ് മഹാമാരിയുടെ കാലത്ത് യൂത്ത്ഫ്രണ്ട് (എം)പ്രവർത്തകർ നാടിനുവേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തനവും അഭിനന്ദനാർഹവും മാതൃകപരവും ആണെന്ന് വിമലജോസഫ് അഭിപ്രായപ്പെട്ടു.യൂത്ത്ഫ്രണ്ട് (എം)കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സന്നദ്ധ പ്രവർത്തകർക്ക് മെഡിക്കൽ കിറ്റ് സന്നദ്ധ പ്രവർത്തകൻ സന്തോഷ് ടി.ബി.യ്ക്ക് നൽകി സംസാരിക്കുകയായിരുന്നു വിമലജോസഫ് മണ്ഡലം പ്രസിഡന്റ് ജോബി തേക്കുംചേരിക്കുന്നേൽ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ റാണി ടോമി,യൂത്ത്ഫ്രണ്ട്(എം)സംസ്‌ഥാന ഭാരവാഹികളായ ജെയിംസ് പെരുമാകുന്നേൽ,മനോജ് മറ്റമുണ്ടയിൽ,കെ.എസ്.സി(എം)നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് ചാക്കോ തോട്ടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു

Facebook Comments Box

Spread the love