Kerala News

ഇന്ധന വില ഇന്നും കൂട്ടി, കൊള്ള തുടരുന്നു

Keralanewz.com

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒൻപതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇതോടെ തിരുവനന്തപുരത്തെ പെടോൾ 98.70 രൂപയായി. ഒരു ലിറ്റർ ഡീസലിന് തലസ്ഥാനത്ത് 93.93 രൂപ നൽകണം. 

കൊച്ചിയിൽ പെട്രോളിന് 96.76 രൂപയും ഡീസലിന് 93.11 രൂപയായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 97.13 രൂപയും ഡീസലിന്  92. 47 രൂപയുമായി വർധിച്ചു. രാജ്യത്തെ ഇന്ധന വില വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്. കോവിഡ് ദുരിതത്തിനൊപ്പമാണ് പെട്രോൾ ഡീസൽ വിലവർധനയും ജനങ്ങളെ ദുരിതത്തിലാക്കുന്നത്. അതിനിടെ ഇന്ധന വില വർധനവിന് എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഎം. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്കാണ് തുടക്കമാകുന്നത്

Facebook Comments Box