കോട്ടയത്ത് ജയശ്രീ,ജാഫർ മാലിക് എറണാകുളം കളക്ടർ, പത്തനംതിട്ടയിൽ ദിവ്യാ എസ്.അയ്യർ, ഐ.എ.എസ് തലത്തിൽ അഴിച്ചുപണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം, പത്തനംതിട്ട കലക്ടർമാരെ സ്ഥലം മാറ്റിക്കൊണ്ടാണ് അഴിച്ചുപണി.ആശാ തോമസ് ആരോഗ്യ സെക്രട്ടറിയും, ഡോ. വേണു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ആകും.കോട്ടയത്ത് എം. അഞ്ജനക്ക്‌ പകരം പി.കെ. ജയശ്രീയാണ് പുതിയ കളക്ടറാകുക.ദിവ്യ എസ്. അയ്യർ പത്തനംതിട്ട കളക്ടറായും നിയോഗിക്കപ്പെട്ടു. എറണാകുളത്ത് എസ്. സുഹാസിന് പകരം ജാഫർ മാലിക്, ഇടുക്കിയിൽ ഷീബാ ജോർജ് എന്നിവരും നിയമിതരായി.നിലവിലെ കളക്ടർ എച്ച്.ദിനേശനെ പഞ്ചായത്ത് ഡയറക്ടർ ആയി നിയമിച്ചു.

എറണാകുളം കലക്ടർ എസ്. സുഹാസ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ എംഡിയാകും. ജാഫർ മാലിക് എറണാകുളം കലക്ടറാകും. തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാർ തൃശൂർ കലക്ടറാകും. കോട്ടയം ജില്ലാ കലക്ടർ എം. അഞ്ജന ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. പഞ്ചായത്ത് വിഭാഗം ഡയറക്ടർ ഡോ. പി.കെ. ജയശ്രീ കോട്ടയം കലക്ടറാകും

കാസർകോട് കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറാകും. ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കാസർകോട് കലക്ടറാകും. കോഴിക്കോട് കലക്ടർ സീറാം സാംബശിവ റാവു സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വിഭാഗം ഡയറക്ടറാകും. പത്തനംതിട്ട കലക്ടർ ഡോ. നരസിംഹുഗാരി റെഡി കോഴിക്കോട് കലക്ടറാകും. ഡോ. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കലക്ടറാകും. ഷീബ ജോർജ് ഇടുക്കി കലക്ടറാകും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •