Wed. May 8th, 2024

സ്കൂള്‍ വിദ്യാര്‍ഥിനി ഫ്ലാറ്റിന്റെ 12-ാം നിലയില്‍ നിന്നു വീണു മരിച്ചു

By admin Apr 17, 2022 #news
Keralanewz.com

കോട്ടയത്ത് ഫ്ലാറ്റിന്റെ 12-ാം നിലയില്‍ നിന്നു വീണ് സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു.

യു.എസിലെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ ആണ് മരിച്ചത്.

15 വയസായിരുന്നു.
ഇന്നലെ (ശനി)രാത്രി 10നാണ് സംഭവം.
കോട്ടയം പള്ളിക്കുടം സ്കൂള്‍ 10 -ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്

ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ആണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത് .
ഉടന്‍ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു . കണ്‍ട്രോള്‍ റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു .
മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

Facebook Comments Box

By admin

Related Post