മോൻസ് ജോസഫിന്റെ പ്രസ്താവന മോഹഭംഗം മൂലം ഉടലെടുത്ത നൈരാശ്യം കൊണ്ടെന്ന് ; കേരള കോൺഗ്രസ് (എം)

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം:   കേരള കോൺഗ്രസ് (എം) പാർട്ടിയെക്കുറിച്ചും അതിന്റെ ചെയർമാൻ ജോസ് കെ മാണിയെ സംബന്ധിച്ചും വില കുറഞ്ഞ പ്രസ്താവന നടത്തി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന മോൻസ് ജോസഫ് എം.എൽ.എ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം  ആവശ്യപ്പെട്ടു.     2010 ൽ  പിജെ ജോസഫും മോൻസ് ജോസഫും കേരള കോൺഗ്രസ് (എം) ന്റെ ഭാഗമായതെന്ന് മോൻസും കൂട്ടരും ഓർക്കണം .2010ൽ  കേരള കോൺഗ്രസ് (എം) ൽ  കെഎം മാണിയുടെ  മഹാമനസ്കത കൊണ്ടാണ് പാർട്ടിയിൽ ജോസഫ് പക്ഷത്തെ ചേർത്തത്  അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ  2011 നടന്ന തെരഞ്ഞെടുപ്പിൽ മോൻസ് ജോസഫ് അടക്കം പലരും നിയമസഭ കാണുകയില്ലായിരുന്നു

2011ലും 2016 നടന്ന തെരഞ്ഞെടുപ്പിൽ മോൻസ് ജോസഫിന് കിട്ടിയ ഭൂരിപക്ഷവും 2021ൽ ലഭിച്ച നാമമാത്രമായ ഭൂരിപക്ഷവും തമ്മിൽ താരതമ്യം ചെയ്യുന്നത് ഈ അവസരത്തിൽ നന്നായിരിക്കും.  ജോസ് കെ മാണി യോടൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് (എം) പ്രവർത്തകർ ഏത് ഗ്രൂപ്പിലാണ് ചേർന്നതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കണമെന്നും സണ്ണി തെക്കേടം ആവശ്യപ്പെട്ടു.  പാർട്ടി പിളർപ്പിനുശേഷം പ്രതിസന്ധികളെ അതിജീവിച്ച്   5 എംഎൽഎമാരും ഒരു എംപിയും അടങ്ങുന്ന അതിൽ തന്നെ മന്ത്രിസ്ഥാനവും  ക്യാബിനറ്റ്  റാങ്കുള്ള ചീഫ് വിപ്പ് പദവിയും വഹിക്കുന്ന  കേരള കോൺഗ്രസ് (എം) നെ രാഷ്ട്രീയം പഠിപ്പിക്കാൻ മോൻസ് ജോസഫ് തുനിയേണ്ടതില്ലെന്നും സണ്ണി തെക്കേടംപറഞ്ഞു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •