Sat. Apr 27th, 2024

ആലപ്പുഴയില്‍ വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പള്ളിയുടെ ഓഡിറ്റോറിയത്തില്‍

By admin Jun 1, 2022 #news
Keralanewz.com

ആലപ്പുഴ: ആലപ്പുഴയില്‍ വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍.കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ.

സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് വികാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു

Facebook Comments Box

By admin

Related Post