Sat. Apr 27th, 2024

പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് പൂർണ്ണ നിരോധനം ഉണ്ടാവണം : യൂത്ത്ഫ്രണ്ട് (എം)

By admin Jul 18, 2022 #news
Keralanewz.com

പണംവെച്ചുള്ള റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകൾക്ക് പൂർണ്ണ നിരോധനമുണ്ടാകുന്നതിനുള്ള നീക്കം സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് യൂത്ത്ഫ്രണ്ട്(എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ട് കേരളത്തിൽ ഇരുപതിലേറെ ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്. കലാ രംഗത്തെ പ്രശസ്ത വ്യക്തികൾ ഇത്തരം അപകടകരമായ ഗെയിയിമുകളുടെ അംബാസിഡർമാരായി മാറുന്നത് സമൂഹത്തോടുള്ള വഞ്ചനയാണ്.മെഡിക്കൽ വിദ്യാർഥികൾ തുടർ പഠനത്തിനായി ഉക്രയിനിലേക്ക് തിരികെ എത്തണമെന്ന സർവ്വകലാശാല അറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും യൂത്ത്ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് തോമസ് ഫിലിപ്പോസിൻ്റെ അധ്യക്ഷതയിൽ കൂടിയ ജില്ലാ സെക്രട്ടറിയേറ്റ് യോഗം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് വി സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേയ്ക്ക് അബ്ദുള്ള, എസ് അയ്യപ്പൻ പിള്ള , സംസ്ഥാന വൈസ് പ്രസിഡൻ്റ് അജിത സോണി, ജില്ലാ ഭാരവാഹികളായ അഡ്വ: സരുൺ ഇടിക്കുള, ജോബി വാതപള്ളി, ശ്യാം നായർ, ജിക്കു തങ്കച്ചൻ, വിപിൻ ജോസ് പുതുവന, വർഗ്ഗീസ് ആൻ്റണി, ജസ്റ്റിൻ തുരുത്തേൽ നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ സാദത്ത് റസാഖ്, ഷെറിൻ സുരേന്ദ്രൻ, സിജോ തെക്കേടം, സത്താർ മാന്നാർ, ശ്രീനാഥ് പ്രഭു, ഡോ: ഷിനോജ് എബ്രഹാം, ജോ ജോൺസൺ, ജോബി ജോർജ്, തുടങ്ങിയവർ സംസാരിച്ചു.

Facebook Comments Box

By admin

Related Post