Mon. Apr 29th, 2024

ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചു; ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ തിങ്കളാഴ്ച മുതല്‍ ഓഫീസുകളില്‍

By admin Aug 21, 2022 #news
Keralanewz.com

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ തിങ്കളാഴ്ചമുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും.

കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയിരുന്ന ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

22 മുതല്‍ ടെസ്റ്റ് ഡേറ്റ് ബുക്കുചെയ്തിരിക്കുന്ന അപേക്ഷകര്‍ അതത്ദിവസമോ അല്ലെങ്കില്‍ എസ്.എം.എസായി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്കുചെയ്ത ഓഫീസുകളില്‍ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെ.ആര്‍.ടി.ഒ., ആര്‍.ടി.ഒ.മാരുമായി ബന്ധപ്പെടണം

Facebook Comments Box

By admin

Related Post