Kerala News

മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ആവടി റെയില്‍പാളത്തില്‍ കണ്ടെത്തി

Keralanewz.com

ചെന്നൈ: മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ആവടി റെയില്‍പാളത്തില്‍ കണ്ടെത്തി.

ഒഡിഷ സ്വദേശിനി മേഘശ്രീയാണ് (30) മരിച്ചത്.മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശരീരത്തിലുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. റെയില്‍വേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഡല്‍ഹിയില്‍ നിന്ന് എംടെക്കും പിഎച്ച്‌ഡിയും പൂര്‍ത്തിയാക്കിയ മേഖശ്രീ മൂന്നു മാസത്തെ ഗവേഷണത്തിനായാണ് ചെന്നൈയിലെത്തിയത്

Facebook Comments Box