Mon. Apr 29th, 2024

2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍: അമിത് ഷാ

By admin Oct 28, 2022 #Amith Sha #NIA
Keralanewz.com

ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൂടുതല്‍ അധികാരം നല്‍കി ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

എന്‍.ഐ.എയ്ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എ ശാഖകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ തീവ്രവാദ കേസുകള്‍ 34 ശതമാനം കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തില്‍ 64 ശതമാനം കുറവുണ്ടായെന്നും കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ എണ്ണത്തില്‍ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.

Facebook Comments Box

By admin

Related Post