Mon. Apr 29th, 2024

വാഹനം തടഞ്ഞു നിര്‍ത്തി യുവാവ് തെറി വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം. മണി .

By admin Dec 28, 2022 #mm mani
Keralanewz.com

വാഹനം തടഞ്ഞു നിര്‍ത്തി യുവാവ് തെറി വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം. മണി .

‘വാഹനത്തില്‍ നിന്ന് ഇറങ്ങിച്ചെന്നപ്പോള്‍ എം.എല്‍.എ. ആണെന്നൊന്നും നോക്കില്ലെന്ന് പറഞ്ഞ് ചീത്ത വിളിച്ചു. ഇത്തരമൊരു സംഭവം ജീവിതത്തില്‍ ആദ്യമാണ്. ഒരു വിവരമില്ലാത്ത ചെറുക്കനാണ് ‘ എം എം മണി പറഞ്ഞു.

ഒരു കാര്യവുമില്ലായിരുന്നു . അതിന് അവന്റെ വണ്ടി എന്റെ വണ്ടിയുടെ കൂടെ ഓടിയിട്ടു പോലുമില്ല . അത് ജീപ്പല്ലേ , നമ്മുടേത് ഇന്നോവയാണ് . വളവില്‍ ഞാന്‍ വണ്ടി കയറ്റി എടുത്തു . അവന്‍ വീണ്ടും വണ്ടി കൊണ്ടുവന്നു വയ്‌ക്കുകയാണ് . ഇത് ആസൂത്രിതമൊന്നുമല്ല . ആ ചെറുക്കന് എന്തുപറ്റിയെന്ന് ഒരു പിടിയുമില്ല . എന്താ സംഭവം എന്നറിയാന്‍ ഇറങ്ങിച്ചെന്നപ്പോള്‍ പറയുന്നത് എം എല്‍ എ ആണെന്ന് നോക്കില്ലെന്നാണ് – എം എം മണി പറഞ്ഞു.

ഇടുക്കി രാജാക്കാട്ടാണു സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് അസഭ്യം പറഞ്ഞത്. എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനമായത്. തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അരുണ്‍, എം.എം.മണിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു.

Facebook Comments Box

By admin

Related Post