Films

രമ്യ നമ്ബീശനെ അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിക്ക് ഉണ്ടായത് വലിയ അപമാനം

Keralanewz.com

വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് രമ്യ നമ്ബീശൻ. നിരവധി ചിത്രങ്ങളില്‍ ആണ് താരം അഭിനയിച്ചത്.
അഭിനേത്രി മാത്രമല്ല, താൻ ഒരു മികച്ച നര്‍ത്തകിയും ഗായികയും ഒക്കെയാണെന്ന് താരം നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിനു കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി ആരാധകരെ വളരെ പെട്ടന്ന് തന്നെ സ്വന്തമാക്കിയ താരം കൂടിയാണ് രമ്യ നമ്ബീശൻ. വളരെ വേഗം ആരാധകരെ സ്വന്തമാക്കിയ താരം ഇന്ന് കുറച്ച്‌ കാലങ്ങള്‍ ആയി അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.
എന്നാല്‍ അഭിനേത്രിയായി മാത്രമല്ല, മികച്ച പിന്നണി ഗായികയായും രമ്യ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ചാനല്‍ പരുപാടിയില്‍ വെച്ച്‌ രമ്യ നമ്ബീശൻ നടൻ മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭവം തുറന്നു പറയുകയാണ് താരം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ആണ്ടലോണ്ടേ നേരെ കണ്ണില് എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ആയി നില്‍ക്കുന്ന സമയം ആയിരുന്നു. ആ സമയത്ത് ആയിരുന്നു ഞാൻ ഡ്രൈവിംഗ് പഠിക്കാനായി പോയതും. ആകെ തലയ്ക്ക് വട്ട് പിടിച്ചിരിക്കുന്ന സമയം ആയിരുന്നു അത്. ഒരുപാട് ഫോണ്‍ കോളുകളും വന്നുകൊണ്ടിരിക്കുന്ന സമയം. അതില്‍ പലതും ഫേക്ക് കോളുകള്‍ ആയിരുന്നു. പറ്റിക്കാൻ വേണ്ടി പലരും വിളിച്ചിരുന്നു.
ഡ്രൈവിംഗ് പഠിച്ച്‌ കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു ഒരു കോള്‍ വന്നത്. ആ ഫോണ്‍ വന്നപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഉണ്ട് ഇത് പറ്റിക്കാൻ വേണ്ടി ആരോ വിളിക്കുന്നത് ആണെന്ന്. ഞാൻ ഫോണ്‍ എടുത്ത് ഹലോ പറഞ്ഞപ്പോള്‍, ഹലോ ഇത് മമ്മൂട്ടി ആണെന്ന് ആണ് അപ്പുറത്തെ സൈഡില്‍ നിന്ന് പറഞ്ഞത്. ഒന്ന് വെച്ചിട്ട് പോടോ എന്ന് പറഞ്ഞു ഞാൻ ഫോണ്‍ കട്ട് ചെയ്തു. ആരോ പറ്റിക്കാൻ വേണ്ടി വിളിക്കുന്നത് ആണെന്നാണ് ഞാൻ വിശ്വസിച്ചത്. കുറച്ച്‌ കഴിഞ്ഞു ജോര്‍ജ് സാര്‍ എന്നെ വിളിച്ചിട്ടു വിളിച്ചത് മമ്മൂക്ക ആണെന്ന് പറഞ്ഞു. അപ്പോഴത്തെ എന്റെ അവസ്ഥ ഇപ്പോഴും ഓര്‍ക്കുമ്ബോള്‍ ഒരു പേടി ആണ്. ഞാൻ ആ നമ്ബറില്‍ കുറെ തവണ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുത്തില്ല. ഇനി വിളിക്കണ്ട സംസാരിക്കേണ്ട എന്നൊക്കെ പറഞ്ഞു എന്ന് അറിഞ്ഞു. എന്നാല്‍ പിന്നെ ഞാൻ അദ്ദേഹത്തിനോട് ഞാൻ സത്യാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തി എന്നും രമ്യ പറഞ്ഞു.

Facebook Comments Box