Mon. Apr 29th, 2024

പങ്കാളിയെ ആയിരുന്നു തനിക്ക് ആവശ്യം എന്നാല്‍ റാണ!!! റാണയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് കാരണം വെളിപ്പെടുത്തി തൃഷ

By admin Oct 17, 2023
Keralanewz.com

കരിയറിനൊപ്പം തൃഷയുടെ വ്യക്തി ജീവിതവും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. 40 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്.
നടൻ റാണ ദഗുബതിയുമായുള്ള തൃഷയുടെ പ്രണയം ഒരു കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. റാണയുടെ സിനിമാ രംഗത്തെ തുടക്ക കാലത്താണ് നടൻ തൃഷയുമായി അടുക്കുന്നത്. പ്രണയത്തിലാണെന്ന കാര്യം രണ്ട് പേരും മറച്ച്‌ വെച്ചതുമില്ല. എന്നാല്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു.ബ്രേക്കപ്പിന് ശേഷം റാണയെക്കുറിച്ച്‌ ഒരിക്കല്‍ തൃഷ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. റാണ വളരെ നല്ല വ്യക്തിയാണെന്ന് തൃഷ പറയുന്നു. വളരെ നല്ല രീതിയില്‍ പെരുമാറും. ഒരു ലേഡീസ്മാനാണ്. പക്ഷെ അവന് നല്ല ഒരുപാട് ഗുണങ്ങളുണ്ട്. ആളുകളെ ബഹുമാനിക്കും. ഒരു ജെന്റില്‍മാനാണ്. അതില്‍ ഒരു സംശയവും ഇല്ല. 18 വയസ് മുതല്‍ റാണയെ എനിക്കറിയാം. ഞങ്ങള്‍ അയല്‍ക്കാരായിരുന്നു. ചെന്നെെയിലാണ് റാണ വളര്‍ന്നത്. സൗഹൃദത്തിലായി.രാമനായ്ഡു കുടുംബത്തിലെ അംഗമാണെങ്കിലും അതിന്റെ അഹംഭാവമൊന്നും റാണയ്ക്കില്ല. സാധാരണക്കാരനെ പോലെ പെരുമാറിയെന്നും തൃഷ ഓര്‍ത്തു.

തന്റെ വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ചും തൃഷ സംസാരിച്ചു.വിവാഹം എപ്പോള്‍ നടക്കുമെന്ന് എനിക്കറിയില്ല. ഞാൻ ഡിവോഴ്സില്‍ വിശ്വസിക്കുന്നില്ല. സന്തോഷകരമല്ലാത്ത വിവാഹജീവിതം നയിക്കുന്ന ഒരുപാ‌ട് പേരെ എനിക്കറിയാം. ചിലര്‍ എന്റെ സുഹൃത്തുക്കളാണ്. കുടുംബത്തിനും മക്കള്‍ക്കും വേണ്ടിയാണ് അവര്‍ ആ ബന്ധത്തില്‍ തുടരുന്നത്.ഞാൻ അങ്ങനെയാെരു വിവാഹത്തില്‍ വിശ്വസിക്കില്ല. അനുയോജ്യനായ ആള്‍ക്ക് വേണ്ടി കാത്തിരിക്കാം. ഇനി സംഭവിച്ചില്ലെങ്കില്‍ അതും കുഴപ്പമില്ല. എനിക്ക് പ്രണയത്തിലാകണം. ഒറ്റയ്ക്കാകാൻ എനിക്ക് പറ്റില്ല. ഒരാള്‍ വേണം. പക്ഷെ വിവാഹം സെക്കന്ററിയാണ്. പങ്കാളിയെ വേണമെന്ന് നിര്‍ബന്ധമുണ്ട്. ജീവിതം പങ്കുവെക്കാൻ ഒരാള്‍ വേണമെന്നതിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും തൃഷ അന്ന് വ്യക്തമാക്കി.വരുണ്‍ മന്യൻ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു.

ലിയോയാണ് ആരാധകര്‍ കാത്തിരിക്കുന്ന തൃഷയുടെ സിനിമ. വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. തൃഷയും വിജയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമയാണിത്.തെന്നിന്ത്യൻ സിനിമാ രംഗത്ത് തൃഷയ്ക്ക് തിരക്കേറുകയാണ്. പൊന്നിയിൻ സെല്‍വന്റെ വിജയത്തിന് ശേഷം കൈ നിറയെ അവസരങ്ങള്‍ തൃഷയ്ക്ക് ലഭിക്കുന്നു. അന്നും ഇന്നും തൃഷയ്ക്ക് ആരാധകരുടെ വലിയ പിന്തുണ സിനിമാ ലോകത്തുണ്ട്. കരിയറില്‍ താഴ്ചകള്‍ വന്നപ്പോഴും തനിക്കൊപ്പം ആരാധകര്‍ ഉണ്ടായിരുന്നെന്ന് അടുത്തിടെ തൃഷ ചൂണ്ടിക്കാട്ടുകയും ചെയ്തു. വില്ലേജ് ഗേള്‍ ഇമേജിലാണ് 2000 ത്തിന്റെ തുടക്ക വര്‍ഷങ്ങളില്‍ തൃഷ തമിഴ് സിനിമാ രംഗത്ത് തിളങ്ങിയത്. വിജയ്, വിക്രം, അജിത്ത് തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളു‌ടെ നായികയായി തൃഷ പ്രേക്ഷക പ്രീതി നേടി.2010 ന് ശേഷം നടിക്ക് കരിയറില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. പുതുമുഖങ്ങളുടെ കടന്ന് വരവ് തൃഷയുടെ അവസരങ്ങള്‍ കുറച്ചു. എന്നാല്‍ കരിയറില്‍ മറ്റൊരു ഘ‌ട്ടത്തിലേക്ക് കടക്കാനുള്ള സമയമാണിതെന്ന് താൻ മനസിലാക്കിയെന്നാണ് ഇതേക്കുറിച്ച്‌ തൃഷ ഒരിക്കല്‍ പറഞ്ഞത്. പിന്നീടിങ്ങോട്ട് അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മാത്രമാണ് തൃഷ തെരഞ്ഞെടുത്തത്. കൊടി, 96, പൊന്നിയിൻ സെല്‍വൻ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്..

Facebook Comments Box

By admin

Related Post