Films

നടി അമല പോള്‍ വിവാഹിതയായി; ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

Keralanewz.com

നടി അമല പോള്‍ വിവാഹിതയായി. വരന്‍ സുഹൃത്തായ ജഗദ് ദേശായിയാണ്. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മനേജര്‍ കൂടിയാണ്.

ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ജഗദും അമല പോളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച്‌ മുന്നോട്ട്’, ജഗദ് കുറിച്ചു.

മുമ്ബ് അമലപോളിനെ പ്രെപ്പോസ് ചെയ്യുന്ന വീഡിയോ ജഗദ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.”മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു” എന്നായിരുന്നു ജഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ ചിത്രങ്ങളിലാണ് അമല അവസാനം പ്രതിക്ഷപ്പെട്ടത്. പ്രഥ്വിരാജ് നായകനായി എത്തുന്ന ബ്ലെസി ചിത്രം ആടുജീവിതമാണ് അമലയുടേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

Facebook Comments Box