Sun. Apr 28th, 2024

കുമാരനെല്ലൂരില്‍ ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പാലാ സ്വദേശിനി ട്രെയിന്‍ തട്ടി മരിച്ചു

By admin Nov 25, 2023 #accident death #train
Keralanewz.com

കോട്ടയം: കുമാരനെല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതി ട്രെയിന്‍ തട്ടി മരിച്ചു.

പാലാ സ്വദേശിനിയായ 40കാരിയാണ് വൃദ്ധയായ അമ്മയുടെ മുന്നില്‍ ട്രെയിനിടിച്ച്‌ മരിച്ചത്.

40 വയസ്സുകാരിയാണ് മരിച്ചത്. പ്രായമുള്ള അമ്മയ്‌ക്കൊപ്പം പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തൊട്ടടുത്ത് എത്തിയത് കണ്ട് യുവതി മാറാന്‍ കഴിയാതെ നിന്നുപോകുകയായിരുന്നു.

ഗാന്ധി നഗര്‍ പോലീസ് സ്ഥലത്തെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മേല്‍പ്പാലം ഉപയോഗിക്കാതെ ആളുകള്‍ പാളം മുറിച്ചുകടക്കുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Facebook Comments Box

By admin

Related Post