അറസ്റ്റിനും ചോദ്യം ചെയ്യാനും നോട്ടീസ് നിര്‍ബന്ധം ;പോലീസിന് മാര്‍ഗനിര്‍ദേശം
തിരുവനന്തപുരം: ചോദ്യം ചെയ്യാനും സാക്ഷി പറയാനും വ്യക്തികളെ വിളിപ്പിക്കുന്നതിന് നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.
സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ സുരക്ഷ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
പത്തു വര്‍ഷം മുമ്ബ് നിലവില്‍ വന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സര്‍ക്കുലര്‍ ഇറക്കിയത് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ്. ചോദ്യം ചെയ്യലിനായി ഹാജരാകുന്നവര്‍ നോട്ടീസ് കൈപറ്റി രസീത് കൈപറ്റണം. കോടതി അനുമതിയില്ലാതെ തന്നെ ക്രിമിനല്‍ നടപടികള്‍ അനുസരിച്ച് വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസിന് അധികാരണുണ്ട്. ഈ നടപടി ക്രമങ്ങള്‍ സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് 2011ല്‍ പോലീസ് പുറപ്പെടുവിച്ചിരുന്നു.
Facebook Comments Box