BUSINESSKerala NewsLocal News

റോബിനു പിന്നില്‍ അന്തര്‍ സംസ്ഥാന ലോബി, സര്‍വീസ് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഗതാഗത സെക്രട്ടറി

Keralanewz.com

തിരുവനന്തപുരം: റോബിന്‍ ബിസിനെതിനെതിരായ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെ പിന്തുണച്ച്‌ ഗതാഗത സെക്രട്ടറിയും കെഎസ്‌ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍.

വകുപ്പിലെ മറ്റ് ജീവനക്കാര്‍ക്ക് അയച്ച വാട്‌സ് ആപ് സന്ദേശത്തിലാണ് എംവിഡി ഉദ്യോഗസ്ഥരുടെ നടപടിയെ അദ്ദേഹം പ്രശംസിക്കുന്നത്.

റോബിന്‍ ബസ് സ്പോണ്‍സര്‍ക്ക് പിന്നില്‍ അന്തര്‍ സംസ്ഥാന ലോബിയുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ബസിന്റെ സര്‍വീസ്. ബുക്കിംഗ് ഉള്ളവരുമായി സര്‍വീസ് നടത്താനാണ് കോടതി അനുമതി നല്‍കിയത്. എന്നാല്‍ പുതിയ ബുക്കിംഗ് എടുത്ത് സര്‍വീസ് നടത്തിയതോടെയാണ് ബസ് പിടിച്ചെടുത്തത്.

കെഎസ്‌ആര്‍ടിസിയിലും സ്വകാര്യ ബസുകളിലുമായി ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് റോബിന്റെ സര്‍വീസ്. റൂട്ടും നിരക്കും സ്വയം നിശ്ചയിച്ച്‌ സര്‍വീസ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും വാട്‌സ്‌ആപ് സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് തുടങ്ങാനിരിക്കേ റോബിന്‍ ബസ് എംവിഡി വന്‍ പോലീസ് സന്നാഹത്തോടെ പിടിച്ചെടുക്കുകയും പത്തനംതിട്ട എ.ആര്‍ ക്യാംപിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Facebook Comments Box