CRIMEKerala NewsNational News

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്

Keralanewz.com

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കോലപ്പെട്ട കേസില്‍ ഇന്ന് ശിക്ഷ വിധി. നീണ്ട 15 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധി വരുന്നത്.

കഴിഞ്ഞ 18 നായിരുന്നു കേസിലെ പ്രതികളായ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ് രവീന്ദര്‍ കുമാര്‍ പാണ്ഡേ കേസ് ഇന്നത്തേക്ക് മാറ്റിയത് ശിക്ഷാ വിധിയിലുള്ള വാദം പൂര്‍ത്തികരിച്ചതിനെ തുടര്‍ന്നാണ്. നാല് പ്രതികള്‍ക്ക് കൊലപാതക കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നത് മോഷമത്തിനിടെ കരുതിക്കൂട്ടിക്കൊലപ്പെടുത്തുകയായിരുന്നതായിയാണ്.

ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ 2008 ലാണ് വെടിയേറ്റ് മരണപ്പെടുന്നത്. രാത്രി ജോലിക്ക് ശേഷം തിരിച്ചെത്തിയ സൗമ്യയെ കോലപ്പെടുത്തുകയായിരുന്നതായിയാണ് കേസ്.

Facebook Comments Box